Sunday, 22 May 2011

കാല്‍ക്കുലേറ്ററിലും കുറഞ്ഞ വിലയ്ക്ക് ലാപ് ടോപ്പ്



നാനോ കാറുമായി ടാറ്റാ മോട്ടോഴ്സ് ചരിത്രം സൃഷ്ടിച്ചതിനു പിന്നാലെ മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ എന്നിവയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പും. ഒരു പറ്റം ഇന്ത്യന്‍ ഐ.ടി വിദ്യാര്‍ഥികളാണ് ഈ 'അദ്ഭുത' ലാപ്ടോപ്പിന്റെ അണി യറയില്‍. വെല്ലോര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സൈന്റിസ്റ്സ് ഇന്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗളൂര്‍, ഐ. ഐ.ടി ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള ഐ.ടി വിദ്യാര്‍ഥികളാണ് വെറും 500 രൂപയ്ക്കു വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്ന ലാപ്ടോപ്പ് തയാറാക്കിയിരിക്കുന്നത്. തിരുപ്പതിയിലെ സെമികണ്ടക്ടര്‍ കോംപ്ളക്സ് എന്ന കമ്പനികളുമായി സഹകരിച്ചു പുറത്തിറക്കുന്ന ലാപ്ടോപ്പ് മൂന്നിന് ഔദ്യോഗികമായി പുറത്തി റക്കും. വിലയുടെ കാര്യത്തില്‍ ചരിത്രം കുറിക്കുന്ന ഈ ലാപ്ടോപ്പിന് 2 ജി.ബി മെമ്മറി (എക്സ്പാന്‍ഡബിള്‍), വൈഫൈ, എതര്‍നെറ്റ് സൌകര്യങ്ങളുണ്ട്. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ 2 വാട്സ് പവറാണ് വേണ്ടത്.

No comments:

Post a Comment